വെള്ളറട: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര മേഖലയിലെ പൊതു വിദ്യാലയങ്ങൾ ഏറെയും നൂറുശതമാനം വിജയമാണ് കൈവരിച്ചത്. മൈച്ചൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 107 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 107 പേരും വിജയിച്ചു. 12 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു. കീഴാറൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 102 പേർ പരീക്ഷയെഴുതി എല്ലാപേരും വിജയിച്ചു. 18 പേർ എല്ലാ വിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു.​ ആനാവൂർ ഗവ: ഹയർസെക്കനഡറി സ്കൂളിൽ 87 പേർ പരീക്ഷയെഴുതി. 86 പേർ വിജയിക്കുകയും 9 പേർ എല്ലാ വിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയർ ഹയർസെക്കൻഡറി സ്കൂളിൽ 284 പേർ പരീക്ഷയെഴുതി. 279 പേർ വിജയിച്ചു. 26 പേർ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടി. ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 245 പേർ പരീക്ഷയെഴുതിയതിൽ 243 പേർ വിജയിച്ചു. 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ 244 പേർ പരീക്ഷയെഴുതി എല്ലാപേരും വിജയിച്ചു. 27 പേർക്ക് എല്ലാവിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു. കാരക്കോണം പി. പി. എം എച്ച്. എസിൽ 293 പേർ പരീക്ഷയെഴുതി എല്ലാപേരും വിജയിച്ചു. 48 പേർക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ 123 പേർ പരീക്ഷയെഴുതിയതിൽ 122 പേരും വിജയിച്ചു. 20 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ളസ് ലഭിച്ചു.