
കല്ലറ: നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. തെക്കുംപാറ ദീപ ഭവനിൽ ദീപുവാണ് (27) അറസ്റ്റിലായത്. മിതൃമല ഊറാൻ കുഴി പ്രവീണിന്റെ വീട്ടിൽ നിന്ന് മിക്സി, ചെമ്പ് പാത്രം, ഉരുളി തുടങ്ങിയ ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാങ്ങോട് സി.ഐ എൻ.സുനീഷ്, എസ്.ഐ വിജയൻ, ഗ്രേഡ് എസ്.ഐ അജയകുമാർ, സി.പി.ഒ സിദ്ധിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ദീപുവിനെ റിമാൻഡ് ചെയ്തു.