തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സ്പോൺസർ ചെയ്യുന്ന എന്റെ കൗമുദി പദ്ധതി ഇന്ന് രാവിലെ 10.30ന് തൈക്കാട് ഗവ. മോഡൽ സ്‌കൂളിൽ രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇൻ ചാർജ് റീത്ത. ജി, എച്ച്.എം ഫ്രീഡാ മേരി, പി.ടി.എ പ്രസിഡന്റ് ഗോപി. കെ, സ്റ്റാഫ് സെക്രട്ടറി ലളിതാംബിക .ജി.എൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ, ഏരിയാ സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരം: വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും. പ്രിൻസിപ്പൽ ആശാലത. പി.എം, സെക്കൻഡ് പ്രിൻസിപ്പൽ ദീപ ആർ.നായർ, സർക്കുലേഷൻ മാനേജർ അജു നാരായണൻ, ഏരിയാ സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.