rub
അബ്ദുറബിന്റെ പോസ്റ്റിന് വി. ശിവൻകുട്ടി നൽകിയ മറുപടി

തിരുവനന്തപുരം: എസ്.എസ്.എൽ.സി റിസൾട്ടിനു പിന്നാലെ ഫേസ്ബുക്കിൽ ട്രോളുകൾ പോസ്റ്റ് ചെയ്ത് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും. കൂടിയ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് റബ്ബിന്റെ പോസ്റ്റ്. 'എസ്.എസ്.എൽ.സി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്...എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ...!

ഇതിന് മന്ത്രി വി. ശിവൻകുട്ടി ഉടൻ മറുപടിയിട്ടു. 'കുട്ടികൾ പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ'...

അബ്ദു റബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിനെ എൽ.ഡി.എഫ് വിമർശിച്ചിരുന്നു. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ യോഗ്യതയില്ലാത്തവരെയും വിജയിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ, എൽ.ഡി.എഫ്. ഭരണകാലത്ത് വിജയശതമാനം അടിക്കടി ഉയർന്നു. കഴിഞ്ഞ തവണ എസ്.എസ്.എൽ.സി ഫലം വന്നപ്പോഴും കൂട്ടത്തോടെ വിജയിപ്പിച്ചെന്ന് അബ്ദു റബ് ആരോപിച്ചിരുന്നു.