പാറശാല:സരസ്വതി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗത്തിൽ പുതുതായി ആരംഭിക്കുന്ന സരസ്വതി കിഡ്‌നി ഫൗണ്ടേഷന്റെയും വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സരസ്വതി ഹോസ്പിറ്റലിലെ എല്ലാ ജീവനക്കാരും ഡോക്ടർമാരും അവയവ ദാന സമ്മതപത്രം കേരള സ്റ്റേറ്റ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഓർഗനൈസേഷൻ എസ്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസിന് കൈമാറും.ആദ്യ ഡയാലിസിസ് സ്പോൺസർഷിപ്പ് എം.വിൻസെന്റ്എംഎൽ.എ ഏറ്റുവാങ്ങും. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, സുരേഷ് തമ്പി, കൊല്ലിയോട് സത്യനേശൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, സരസ്വതി ഹോസ്പിറ്റൽ എം.ഡി ഡോ.ബിന്ദു അജയകുമാർ, അയിര ശശി തുടങ്ങിയവർ പങ്കെടുക്കും.