sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ പട്ടികജാതി - വർഗ വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്കും മികച്ച വിജയം. പട്ടിക വർഗവകുപ്പിന്റെ 17ൽ 16 സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 642 വിദ്യാർത്ഥികളിൽ 627 പേരും വിജയിച്ചു. അഞ്ചു പേർക്ക് ഫുൾ എ പ്ലസുണ്ട്. പട്ടികജാതി വകുപ്പിന്റെ ഒമ്പതിൽ ഏഴ് സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. നാലു പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ 278 വിദ്യാർത്ഥികളിൽ 275 പേർ വിജയിച്ചു.