കല്ലമ്പലം: എസ് എസ് എൽ സി പരീക്ഷയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി ഇരുപതാം വർഷവും 100 ശതമാനം വിജയം . ഇത്തവണ 219പേർ പരീക്ഷയെഴുതി. അതിൽ മുഴുവൻ പേരും വിജയിച്ചു. 66 വിദ്യർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയിച്ച വിദ്യാർഥികളെ ട്രസ്റ്റ് ഭാരവാഹികളും അദ്ധ്യാപകരും അനുമോദിച്ചു.
ഞെക്കാട് സ്കൂളിന് 98 ശതമാനം വിജയം
കല്ലമ്പലം : ഞെക്കാട് ഗവ.എച്ച്.എസ്.എസിൽ എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയത് 557പേർ .ഇതിൽ 545 പേർ വിജയിച്ചു. 75 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
പള്ളിക്കൽ സ്കൂളിന് 98.54 ശതമാനം വിജയം
കല്ലമ്പലം: പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ 98.54 ശതമാനം വിജയം. ആകെ 137 പേർ പരീക്ഷ എഴുതി.ഇതിൽ 135 പേർ വിജയിച്ചു. 24 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
നാവായിക്കുളം സ്കൂളിന് 97.34 ശതമാനം വിജയം
കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന് 97.34 ശതമാനം വിജയം.അകെ പരീക്ഷ എഴുതിയത് 263 പേർ .ഇതിൽ 256 പേർ വിജയിച്ചു.46 പേർ ഫുൾ എ പ്ലസ് നേടി.