
തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നുരാവിലെ 11ന് രാജ്ഭവനിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും. നാളെ ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.