
ഉദിയൻകുളങ്ങര: ചാരായംവാറ്റി വിൽപ്പന നടത്തിവന്ന കാട്ടാക്കട വിളവൂർക്കൽ മലയം ചിറയിൽ വീട് കോളനിയിൽ അമ്പിളി (53) പിടിയിലായി. കീഴാറൂർ അരുവിക്കര പാലത്തിനു സമീപത്ത് വിൽപ്പന നടത്തവേയാണ് മൂന്ന് ലിറ്റർ ചാരായവുമായി പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാറ്റ് ഉപകരണങ്ങളും 280 ലിറ്റർ കോടയും കണ്ടെത്തി.അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജ്, പ്രിവന്റീവ് ഓഫീസർ ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ശങ്കർ , നിഷാന്ത്, വനിതാ ഓഫീസർ സീന തുടങ്ങിയവരാണ് ചാരായം പിടികൂടിയത്.