ഉദിയൻകുളങ്ങര: എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. ഉദിയൻകുളങ്ങര എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം മനേജ്മെന്റ് ഹൈസ്കൂളിൽ 85 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 21 പേർ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസും കൈവരിച്ചു.
ധനുവച്ചപുരം ഗവ.ഗേൾസ് സ്കൂളിൽ 66 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 100 ശതമാനം വിജയവും 12 പേർ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസും നേടി. ധനുവച്ചപുരം ഗവ.എൻ.കെ.എം ബോയിസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 45 പേരും വിജയിച്ചു. 11പേർ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കി. ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസിൽ നൂറ് ശതമാനം വിജയം. അമരവിള എൽ.എം.എസ് ഹൈസ്കൂളിൽ 248 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 31 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.