പാറശാല: ഇന്ദിരാഭവന് നേരെയുണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി ഉദിയൻകുളങ്ങരയിൽ കരിദിനം ആചരിച്ചു. സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധത്തെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ ആക്രമിച്ചതായി പരാതി. ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചതിനെ തുടർന്ന് ജംഗ്ഷനിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായി. സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് നേതാക്കളെ മർദിച്ചതായും പരാതിയുണ്ട്.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ.സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.പി. രഞ്ജിത് റാവു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഉഷാകുമാരി, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെറീഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.