
തിരുവനന്തപുരം: ആശങ്ക കൂട്ടി സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. ഇന്നലെ 3419 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ടി.പി.ആർ നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകൾ കൂടുതൽ.എറണാകുളത്ത് 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ് (604). കൊവിഡിനൊപ്പം എറണാകുളത്ത് ഡെങ്കിയും തിരുവനന്തപുരത്ത് എലിപ്പനിയും പടരുകയാണ്.