
പാറശാല:പാറശാല ഇടിച്ചക്കപ്ലാമൂട് വാർഡിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ കുടുംബാരോഗ്യ ദിശാവബോധവും ഗ്രാമ സഭായോഗവും ഗ്രാമ പഞ്ചായത്തിലെ വനിതാ മെമ്പർമാരായ പി.സുധാമണി, ജി.മഹിളാകുമാരി,ആർ.ഫ്രീജ,എസ്.താര എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.തുടർന്ന് നടന്ന വനിതാ സ്വയം പ്രതിരോധ നിയമ പഠന ക്ലാസിലൂടെ പാറശാല ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ ആർ.ജയദാസം, സാംക്രമിക രോഗ നിവാരണ പഠന ക്ലാസിലൂടെ പരശുവയ്ക്കൽ പി.എച്ച്.സി യിലെ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്.സാബുവും വനിതകൾക്കായി വിവരങ്ങൾ പകർന്ന് നൽകി.കൊ- ഓർഡിനേറ്റർ സജീവ് സ്വാഗതം പറഞ്ഞു.പരശുവയ്ക്കൽ പി.എച്ച്.സി യിലെ സിസ്റ്റർ സജി,ആശാ വർക്കർ വിജയകുമാരി,അങ്കണവാടി ടീച്ചർ ലതകുമാരി,പ്രേരക് ലളിത,മുതീർന്ന അംഗങ്ങളായ മുരളീധരൻ നായർ,വാർഡ് വികസന സമിതി ഭാരവാഹികളായ സിദ്ദിഖ്, ലതാകുമാരി, സുമാദേവി എന്നിവർ സംസാരിച്ചു.