kulathoor-ghs

പാറശാല: കുളത്തൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ലോക പരിസ്ഥിതിദിനാചരണം വിപുലമായി സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ക്വിസ്,പോസ്റ്റർ രചന, പ്രസംഗം,എന്നിവയും സംഘടിപ്പിച്ചു.ശാസ്ത്ര ക്ലബിന്റെയും,എൻ.സി.സി, എസ്‌.പി.സി, ജെ.ആർ.സി എന്നീ സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിലും സമീപത്തെ വിവിധ പ്രദേശങ്ങളിലും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, വൃക്ഷത്തൈ സംരക്ഷണ കവചം തീർക്കൽ, 'മരങ്ങൾ വളരട്ടെ നമുക്കൊപ്പം, നാളേക്കായി' എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി സംരക്ഷണ റാലി എന്നിവ പ്രഥമാദ്ധ്യാപിക എസ്.ശിവകല ഉദ്ഘാടനം ചെയ്തു.ശാസ്ത്ര ക്ലബ് സെക്രട്ടറി ഷാജിൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ,അദ്ധ്യാപകരായ എസ്.അജികുമാർ,സുബ്രഹ്മണ്യൻ, അനിൽകുമാർ,ശോഭനകുമാരി,ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി.