തിരുവനന്തപുരം:ലുലു മാൾ പ്രവർത്തനം ആരംഭിച്ച ശേഷം മാളിൽ എത്തിയ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതിന്റെ ഭാഗമായി മാളിലെ ഫുട് ഫാൾ കൗണ്ട് പരിശോധിച്ച് ഒരു കോടി തികച്ച ഉപഭോക്താവിനെ ആദരിച്ചു. തിരുവനന്തപുരം സ്വദേശി ബെന്നിയെയാണ് ചടങ്ങിൽ ആദരിച്ചത്.