കിളിമാനൂർ:എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ ഉപജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം.കിളിമാനൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളാണ്.ഇവിടെ ആകെ പരീക്ഷ എഴുതിയ 533 പേരിൽ 526 പേർ വിജയിച്ചു.104 ഫുൾ എ പ്ലസോടെ 98.69 ആണ് വിജയ ശതമാനം.ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും അധികം ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സ്‌കൂളും കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളാണ്.
കിളിമാനൂർ രാജാരവിവർമ്മാ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് നൂറു ശതമാനം വിജയമാണ്.29 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ 14 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.വിജയശതമാനം 98.9. കിളിമാനൂർ രാജാരവിവർമ്മാ ബോയിസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 17 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.വിജയശതമാനം 96.33.പോങ്ങനാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ 26 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.വിജയശതമാനം 96. പകൽക്കുറി ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി 39 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.വിജയശതമാനം 97.40.
പള്ളിക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ 24 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.വിജയശതമാനം 98.54. മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ 40 കുട്ടികൾ ഫുൾ എ പ്ലസ് നേടി.വിജയശതമാനം 98.63.കൊടുവഴന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ 18 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.വിജയശതമാനം 99.21.നഗരൂർ നെടുമ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ 5 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.വിജയശതമാനം 98.07.കടമ്പാട്ടുകോണം എസ്.കെ.വി.എച്ച് എസിൽ 4 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.വിജയശതമാനം 98.നാവായിക്കുളം ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ 46 ഫുൾ എ പ്ലസ് നേടി വിജയശതമാനം 97.34.കുടവൂർ എ.കെ.എം എച്ച്.എസിൽ ആകെ പരീക്ഷയെഴുതിയ 5 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു ഫുൾ എ പ്ലസ് നേടി.വിജയശതമാനം 83.33.വാമനാപുരം ഡി.ബി.എച്ച്.എസിൽ 2 പേർക്ക് ഫുൾ എ പ്ലസ് നേടി.വിജയശതമാനം 97.87.
കിളിമാനൂർ ഉപജില്ലയിലെ 15 വിദ്യാലയങ്ങളിലുമായി ആകെ പരീക്ഷ എഴുതിയ 2367 കുട്ടികളിൽ 2311 പേർ ഉപരിപഠനത്തിന് അർഹരായി.ഉപജില്ലാ വിജയശതമാനം 97.63. ഉപജില്ലയിൽ ആകെ 374 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.