blood

കിളിമാനൂർ:മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ ലോക രക്ത ദാതാവ് ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.രക്തത്തിന്റെയും ഹൃദയത്തിന്റെയും രക്ത ഗ്രൂപ്പുകളുടെയും വേഷം ധരിച്ച കുട്ടികൾ രക്തദാനത്തിന്റെ പ്രാധാന്യം അറിയിച്ച് ലഘു നാടകം അവതരിപ്പിച്ചു.രക്തദാതാ ദിന സന്ദേശം, പ്രതിജ്ഞ,രക്തദാനത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തിയ പോസ്റ്റർ പ്രദർശനം,പ്രസംഗം എന്നിവ നടന്നു.സയൻഷ്യ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്.ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഒ.ബി.കവിത നിർവഹിച്ചു.