കിളിമാനൂർ :സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനം 19, 20,21 തീയതികളിൽ കിളിമാനൂരിൽ നടക്കുമെന്ന് മണ്ഡലം സെക്രട്ടറി എ.എം.റാഫി പത്രസമ്മേളനത്തിൽ അറിയിച്ചു.19ന് നടക്കുന്ന പതാക ,കൊടിമര,ബാനർ ജാഥകൾ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി,സി.പി.ഐ സംംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ,പി.ആർ.രാജീവ് എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നടക്കുന്ന ജാഥ സംഗമവും പൊതുസമ്മേളനവും സി. പി. ഐ ദേശീയ കൗൺസിൽ അംഗം എൻ.രാജൻ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ,മീനങ്കൽ കുമാർ,സോളമൻ വെട്ടുകാട് എന്നിവർ പങ്കെടുക്കും. 21ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.വി.പി.ഉണ്ണികൃഷ്ണൻ,മനോജ്‌.ബി.ഇടമന,പി.കെ.രാജു,വിളപ്പിൽ രാധാകൃഷ്ണൻ,പി.എസ്.ഷൗക്കത്ത്,കള്ളിക്കാട് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.