pidikoodiya-mannemanthium

കല്ലമ്പലം: അനധികൃതമായി മണ്ണ് കടത്താൻ ശ്രമിച്ച 5 ലോറികളും ഒരു മണ്ണു മാന്തിയും കല്ലമ്പലം പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്‌ നടപടി. പറങ്കിമാംവിളയിൽ നിന്ന് മണ്ണ് നിറച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ടിപ്പറുകൾ പിടികൂടിയത്. കല്ലമ്പലം ഇൻസ്പെക്ടർ ഐ. ഫറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഈ വർഷം ഇതുവരെ 26 മണൽ ലോറികളും 8 മണ്ണുമാന്തിയും മണ്ണ്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പിടിച്ചെടുത്ത ടിപ്പർ ലോറികൾ നടപടികൾക്കായി മൈനിംങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി.