മുടപുരം:സ്വർണ്ണക്കടത്തിനോടനുബന്ധിച്ചു നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പി പ്രവർത്തകർ കിഴുവിലം പുളിമൂട് ജംഗ്ഷനിലും വാളക്കാട് ജംഗ്ഷനിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.മണ്ഡലം പ്രസിഡന്റ്‌ പൂവത്തും മൂട് ബിജുവിന്റെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. വിജയകുമാർ,അജി അയിലം,മണ്ഡലം സെക്രട്ടറി അനീഷ് ,മുദാക്കൽ ഏരിയ പ്രസിഡന്റ്‌ ശിവപ്രസാദ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ പദ്മകുമാർ,അയിലം ഏരിയ ജനറൽ സെക്രട്ടറി രാജേഷ്,മുദാക്കൽ ഏരിയ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ,വാർഡ് മെമ്പർ പൂവണത്തും മൂട് മണികണ്ഠൻ,കിഴുവിലം ഏരിയ പ്രസിഡന്റ്‌ ബിജു,ജനറൽ സെക്രട്ടറി രതീഷ്,പുരവൂർ ഏരിയ ജനറൽ സെക്രട്ടറി ബൈജു, വൈസ് പ്രസിഡന്റ്‌ അനുജു,മണ്ഡലം സമിതി അംഗങ്ങൾ ആയ ശിവപ്രസാദ്,രാജു കൊററ്റുവിളകാം, മണ്ഡലം സെക്രട്ടറി അണ്ടൂർ പ്രകാശ്,എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് കൂന്തള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.