പാലോട്:നന്ദിയോട് നളന്ദ ടി.ടി.ഐയിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ നിർവഹിക്കും.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നന്ദിയോട് രാജേഷ്,ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ,ധനശ്രീ അഭിലാഷ്,ഹെഡ്മിസ്ട്രസ് പ്രീത,സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എൽ.ബൈജു,സ്റ്റാഫ് സെക്രട്ടറി സുനിൽ കുമാർ,എക്സിക്യുട്ടീവ് സാംബശിവൻ,ആതിര, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനി,ധനശ്രീ ഗ്രൂപ്പ് ഒഫ് കമ്പനി എന്നിവരാണ് പത്രം സ്പോൺസർ ചെയ്തിട്ടുള്ളത്.