പാലോട്:ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ എ പ്ലസുകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.ഏറ്റവും കൂടുതൽ എ പ്ളസ് നേടിയത് ജവഹർ കോളനി ഗവൺമെന്റ് ഹൈസ്കൂളാണ് 107 പേർ പരീക്ഷ എഴുതിയതിൽ 105 പേർ വിജയിച്ചു.22 എ പ്ലസ് ഉണ്ട്. നന്ദിയോട് എസ്.കെ.വി സ്കൂളിൽ 14 എ പ്ലസുമായി 98 ശതമാനം വിജയം നേടി.പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ 98 ശതമാനം വിജയം നേടി 4 പേർക്ക് ഫുൾ എ പ്ളസ് ഉണ്ട്. മടത്തറക്കാണി സ്കൂളിന് 98 ശതമാനം വിജയമുണ്ട്. എ പ്ലസ് ഇല്ല.ഇടിഞ്ഞാർ ട്രൈബൽ സ്കൂളിൽ 20 പേർ പരീക്ഷ എഴുതിയതിൽ ഒരാൾ പരാജയപ്പെട്ടു. പാലോട് എൻ.എസ്.എസ് സ്കൂളിൽ I5 പേർ പരീക്ഷ എഴുതി 100 ശതമാനം വിജയം നേടി.ഇളവട്ടം ബി.ആർ.എം ഹൈസ്കൂളിൽ 100 ശതമാനം വിജയം നേടി 3 പേർക്ക് ഫുൾ എ പ്ളസ് ലഭിച്ചു.