p

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. മുക്കാൽ മണിക്കൂറോളം രാജ്ഭവൻ പരിസരം യുദ്ധക്കളമായി.

കല്ലേറ് നടത്തിയ പ്രവർത്തകർക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. സംഘർഷത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ വനിത സി.പി.ഒ അടക്കം രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. നേതാക്കൾ പ്രസംഗിച്ചു മടങ്ങിയശേഷം പന്ത്രണ്ടരയോടെ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. കല്ലേറും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർ വീണ്ടും കല്ലെറിഞ്ഞതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പുകയേറ്റ് പ്രവർത്തകരിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉൾപ്പെടെ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

വനിത പൊലീസുകാരുമായി ഉന്തുംതള്ളും ഉണ്ടാക്കിയ മൂന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കോ​ൺ​ഗ്ര​സി​നെ​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള
ശ്ര​മം​ ​ന​ട​ക്കി​ല്ല​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ര​ണ​ത്തി​ന്റെ​ ​പി​ൻ​ബ​ല​ത്തോ​ടെ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​കോ​ൺ​ഗ്ര​സി​നെ​ ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​ങ്ങ​നെ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​വി​ഡ്ഢി​ക​ളു​ടെ​ ​സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സ് ​സം​ഘ​ടി​പ്പി​ച്ച​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​നി​യ​മ​രാ​ഹി​ത്യ​ത്തി​ന്റെ​ ​വ​ഴി​യാ​ണ് ​മോ​ദി​യു​ടേ​ത്.​ ​സോ​ണി​യ​ ​ഗാ​ന്ധി​യേ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യേ​യും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഇ​ല്ലാ​താ​ക്കാ​നും​ ​മോ​ദി​ ​ശ്ര​മി​ക്കു​ന്നു​വെ​ന്നും​ ​കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ലി​നും​ ​സോ​ണി​യ​യ്ക്കും​നേ​രെ​ ​ശ​ത്രു​താ​ ​മ​നോ​ഭാ​വം​ ​കാ​ട്ടു​ന്ന​ ​ഇ.​ഡി​ ​കേ​ര​ള​ത്തി​ൽ​ ​മൗ​നം​ ​പാ​ലി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ്വ​ർ​ണ​ക്ക​ട​ത്ത്‌​ ​കേ​സി​ൽ​ ​സം​ഘ​പ​രി​വാ​റും​ ​കേ​ര​ള​ത്തി​ലെ​ ​സി.​പി.​എ​മ്മും​ ​ഒ​റ്റ​ക്കെ​ട്ടാ​ണ്.​ ​ഇ.​ഡി​യെ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​ഷ്ട​ക്കാ​ര​നാ​യ​ ​പി​ണ​റാ​യി​യെ​ ​കേ​ന്ദ്രം​ ​സം​ര​ക്ഷി​ക്കു​ക​യാ​ണ്.

1978​ൽ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ ​അ​റ​സ്റ്റു​ചെ​യ്ത​തി​ന് ​സ​മാ​ന​മാ​യ​ ​സം​ഭ​വ​മാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​തെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​മോ​ദി​യു​ടെ​ ​അ​വ​സാ​ന​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലാ​ണി​തെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​മൂ​ന്നു​ദി​വ​സം​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടും​ ​ഒ​ന്നും​ ​കി​ട്ടി​യി​ല്ല.

ടി.​സി​ദ്ദി​ഖ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ഹ​സ​ൻ,​ ​എം.​പി​മാ​രാ​യ​ ​രാ​ജ്‌​മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ,​ ​കെ.​മു​ര​ളീ​ധ​ര​ൻ,​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ്,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​പി.​സി.​വി​ഷ്ണു​നാ​ഥ്,​ ​എം.​വി​ൻ​സെ​ന്റ്,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി,​ ​വി.​എ​സ്.​ശി​വ​കു​മാ​ർ,​ ​കെ.​സി.​ജോ​സ​ഫ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.