തിരുവനന്തപുരം:ശിശുവികസന ഓഫീസുകൾ സ്ത്രീകൾക്ക് ഏറെ കരുതൽ നൽകണമെന്നും അവർക്ക് ആശ്രയകേന്ദ്രമാകണമെന്നും മന്ത്രി വീണാജോർജ്. ഓഫീസുകളിൽ പരാതിപ്പെടാൻ എത്തുന്നവരെ പരിഗണിക്കണം.അവരോട് നല്ല പെരുമാറ്റമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചുള്ള ജില്ലാതല ഓഫീസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഫയലുകൾ ഒക്‌ടോബർ പത്തിനകം തീർപ്പാക്കാനും ജില്ല, വകുപ്പ്, ഡയറക്ടറേറ്റ് തലങ്ങളിൽ പ്രതിമാസ അവലോകനം വേണമെന്നും മന്ത്രി നിർദ്ദേശം നൽകി.