vd-satheesan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ നൽകിയ റിപ്പോർട്ട് കള്ളമാണെന്നും ഇതിന്മേൽ വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് രേഖാമൂലം പരാതി നൽകി. മാനേജർ ടി.വി വിജിത്ത് നൽകിയ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഇ.പി ജയരാജന്റെ പേരുപോലും പരാമർശിക്കാത്തത് ദുരൂഹമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

കണ്ണൂർ സ്വദേശിയായ മാനേജർ ഇത്തരമൊരു റിപ്പോർട്ട് നൽകിയത് രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്നാണെന്ന് സതീശൻ വാർത്താലേഖകരോട് പറഞ്ഞു. വ്യാജറിപ്പോർട്ട് നൽകിയതിന് മാനേജരെക്കൊണ്ട് മറുപടി പറയിക്കും. അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.പി.എം ആഭിമുഖ്യമുള്ള അസി. കമ്മിഷണറും സി.പി.എം നേതാക്കളും ചേർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഇല്ലാത്ത കേസിൽ മൂന്നു ദിവസമായി ചോദ്യം ചെയ്യുന്ന അതേ ഇ.ഡിയുടെ കൈവശം സ്വപ്ന നൽകിയ സത്യവാങ്മൂലമുണ്ട്. എന്നിട്ടും കേരളത്തിലെത്തുമ്പോൾ എന്തിനാണ് ഇ.ഡി ചോദ്യം ചെയ്യാൻ മടിക്കുന്നത്. സംഘപരിവാറും സി.പി.എം നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെത്തുടർന്നാണ് തുടരന്വേഷണം നിലച്ചത്. കേസിലെ പ്രതിയായ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹവും ചിലപ്പോൾ വെളിപ്പെടുത്തൽ നടത്തിയേനെ.

 പ​ണി​ ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​കേ​സ് ​കൊ​ടു​ക്കാം​:​ ​ഇ.​പി.​ ​ജ​യ​രാ​ജൻ

രാ​ഷ്ട്രീ​യ​പ്ര​ശ്ന​മു​ന്ന​യി​ച്ചാ​ൽ​ ​മ​റു​പ​ടി​ ​പ​റ​യാ​മെ​ന്നും​ ​സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ.​ആ​രെ​ങ്കി​ലും​ ​പ​റ​യു​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ന​ട​ക്കാ​നി​ല്ല.​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തോ​ൽ​പ്പി​ക്കാ​ൻ​ ​ന​ഗ്ന​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ചു.​ ​ഇ​തു​ ​ന​മ്മു​ടെ​ ​സം​സ്കാ​ര​ത്തി​നു​ ​ചേ​ർ​ന്ന​ത​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​വി​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​യൂ​ത്ത്കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ത​ള്ളി​യി​ട്ട​തി​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തെ,​ ​'​'​ആ​രെ​ങ്കി​ലും​ ​കേ​സ് ​കൊ​ടു​ക്ക​ട്ടെ.​ ​പ​ണി​ ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​കേ​സ് ​കൊ​ടു​ക്കാ​"​"​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​രി​ഹ​സി​ച്ചു.

 വി​മാ​ന​ത്തി​ലെ​ ​കൈ​യേ​റ്റം പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന​ ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​വി​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​കൈ​യേ​റ്റം​ ​ചെ​യ്‌​തെ​ന്ന​ ​ആ​രോ​പ​ണം​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​സി​വി​ൽ​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രി​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​ ​അ​റി​യി​ച്ചു.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​വി​മാ​ന​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​സ​ഹി​തം​ ​ട്വി​റ്റ​റി​ൽ​ ​പ​ങ്കു​വ​ച്ച​തി​നു​ള്ള​ ​മ​റു​പ​ടി​യാ​യാ​ണ് ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പ്.