തിരുവനന്തപുരം: ഹൗസിംഗ് ബോർഡ് ജീവനക്കാരെയും പെൻഷൻകാരെയും അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സംയുക്ത സമര സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് വി.എസ്.ശിവകുമാർ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, കെ.പി.സി.സി.അംഗം കമ്പറ നാരായണൻ, അജിത, എസ്.ജയകുമാർ, പി.എസ്.മനോജ്, എം.രാധാകൃഷ്ണൻ, വി.കെ.അനിൽകുമാർ, ആർ.രാകേഷ്, കെ.ജെ.സേവ്യർ, കെ.ജി.സുനിൽകുമാർ, ശങ്കരൻ പോറ്റി, ബാബുരാജ് എന്നിവർ പങ്കെടുത്തു.