തിരുവനന്തപുരം:ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ വനിതാ മുന്നേറ്റ ജാഥയുടെ സമാപന യോഗം വിജയപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്‌ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു.രൂപീകരണ യോഗത്തിൽ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ബി.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എം.എസ്.സുഗൈതകുമാരി,സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.നജീം,പി.ഹരീന്ദ്രനാഥ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശ്രീകുമാർ,ആർ.സിന്ധു, എസ്.ദേവീകൃഷ്ണ,നോർത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാർ, പ്രസിഡന്റ് സതീഷ് കണ്ടല,സൗത്ത് ജില്ലാ സെക്രട്ടറി എസ് അജയകുമാർ,പ്രസിഡന്റ് വിനോദ് വി. നമ്പൂതിരി,തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജി.എസ്.സരിത,സൗത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ദീപ എന്നിവർ പങ്കെടുത്തു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,കെ.ഷാനവാസ് ഖാൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ,കെ.പി.ഗോപകുമാർ,എസ്.സജീവ്,എം.എം.നജീം,പി.ഹരീന്ദ്രനാഥ് എന്നിവർ രക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.