മലയിൻകീഴ്:എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറ് മേനി വിജയത്തിന്റെ ആഹ്ലാദത്തിലാണ് മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.വിജയിച്ച 156 കുട്ടികളിൽ 44 പേർക്ക് ഫുൾ എ പ്ലസ്സും 18 കുട്ടികൾക്ക് 9 എ പ്ലസും 13 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു.കൂടുതൽ എ പ്ളസും നേടിയ സർക്കാർ വിദ്യാലയങ്ങളിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനവും കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനവും മലയിൻകീഴ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനാണ്.
ഉന്നത വിജയം നേടാൻ വിദ്യാർത്ഥിനികളെ പ്രാപ്തമാക്കിയ അദ്ധ്യാപകരെ പി.ടി.എ പ്രസിഡന്റ് എസ്.വി.ജയാനന്ദനും എസ്.എം.സി ചെയർമാൻ എ.എസ്.ഷിബുവും അഭിനന്ദിച്ചു.