kalari

തിരുവനന്തപുരം:കളരിപ്പയറ്റിനെ കുറിച്ചും സിദ്ധ പാരമ്പര്യത്തെ കുറിച്ചുമുള്ള ഗവേഷണത്തിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേന്ദ്രം ട്രിനിറ്റി കോളേജിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.മഹേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയുമായി സഹകരിച്ചാണ് ട്രിനിറ്റി കോളേജിൽ ഈ കേന്ദ്രം പ്രവർത്തിക്കുക.എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ രാജശ്രീ എം.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നരുവാമൂട് വാർഡ് മെമ്പർ സജി കുമാർ, സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സൺ ഡോ.ദേവി, ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് അക്കാഡമിക്ക് ഡയറക്‌ടർ കൃഷ്‌ണകുമാർ, ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്ന ഡോ.അരുൺ സുരേന്ദ്രൻ,ഡോ എസ്.മഹേഷ് എന്നിവർ പങ്കെടുത്തു.