
ബാലരാമപുരം:കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്ക് സ്വീകരണം ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും കേന്ദ്ര മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.കെ.എം.പി.യു ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.റഫീഖ്,ജനറൽ സെക്രട്ടറി സുവീഷ് ബാബു,ട്രഷറർ ഷാഫി ചങ്ങരംകുളം, കോർ കമ്മിറ്റി ചെയർമാൻ വി.സെയ്ദ് എന്നിവരെ മന്ത്രി ആദരിച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ബി.ജെ.സി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,എസ്.ടി.യു ദേശീയ സമിതിയംഗം ജി.മാഹീൻ അബൂബക്കർ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ആനന്ദ്,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം.ബഷീർ,വിവിധാ രാഷ്ട്രീയ കക്ഷി നേതാക്കൾ,കെ.എം.പി.യു സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അനിൽ സംസ്കാര സ്വാഗതവും ട്രഷറർ കൊറ്റാമം ചന്ദ്രകുമാർ നന്ദിയും പറഞ്ഞു.