തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിനുള്ളിലേക്ക് ചീമുട്ട എറിഞ്ഞ് മഹിളാ മോർച്ച പ്രവർത്തകർ. സംസ്ഥാനം സംഘർഷഭരിതമാക്കുന്ന, കറുപ്പിന് വിലക്കേർപ്പെടുത്തുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചീമുട്ട എറിഞ്ഞത്. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബീന.ആർ.സി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ, ഹിമ സിജി, സ്വപ്ന സുദർശൻ, ലീനാമോഹൻ, രജിത എന്നിവർ പങ്കെടുത്തു.