പൂവാർ: കേരള മദ്യ നിരോധന സമിതിയുടെ വിശേഷാൽ പൊതുയോഗം 18ന് രാവിലെ 10ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയിൽ നടക്കും. യോഗത്തിൽ വച്ച് പുതിയ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും, ഭാവി പ്രവർത്തനങ്ങൾക്കും രൂപം നൽകും. ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ സ്വാഗതം പറയും. കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. എം.എ. കരീം, കെ. സോമശേഖരൻ നായർ,ഡോ.കെ. മുരളീധരൻ നായർ തുടങ്ങിയവർ സംസാരിക്കും. യോഗത്തിൽ സകല മദ്യനിരോധന സമിതി കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ. മുരളീധരൻ നായർ അഭ്യർത്ഥിച്ചു.