ആറ്റിങ്ങൽ: എലിവിഷം കഴിച്ച ഒൻപതാം ക്ലാസുകാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങൽ സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിയാണ് എലിവിഷം കഴിച്ചത്. രാവിലെ സ്കൂളിൽ പോകും വഴി വിഷം വാങ്ങി വെള്ളത്തിൽ കലക്കി കുടിച്ചതായി കുട്ടി കൂട്ടുകാരോട് പറഞ്ഞു. അവർ അദ്ധ്യാപകരെ വിവരം അറിയിച്ചു. അദ്ധ്യാപകർ ഉടൻ തന്നെ കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. കാരണം വ്യക്തമല്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.