padana

തിരുവനന്തപുരം: ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തമ്പാനൂർ ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 33 കുട്ടികൾക്കായി ബാഗും ബുക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും സ്കൂളിനായി ഒരു ഇൻഡക്ഷൻ കുക്കറും വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എസ്.ആർ ശക്തിധരൻ, സെക്രട്ടറി രഘുനാഥ് ബാലകൃഷ്ണൻ നായർ, ദിലീപ് കുമാർ, സഞ്ജീവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.