old

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും ഹെൽപ്പേജ് ഇന്ത്യയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നഗരസഭ പുത്തനമ്പലം വാർഡിലെ സായംപ്രഭ ഹോമിൽ ലോക വയോജന പീഡന വിരുദ്ധബോധവത്കരണ ദിനത്തിൽ വയോജനങ്ങളുടെ കലാമേള സംഘടിപ്പിച്ചു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.കെ . രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ.ഷിബു,ഡോ. എം.എ. സാദത്ത്, ജോസ് ഫ്രാങ്ക്ലിൻ, അജിതകുമാരി, കൗൺസിലർമാരായ പ്രസന്നകുമാർ, സൗമ്യ, ഹോം മാനേജർ അനീഷ് .എസ് എന്നിവർ പങ്കെടുത്തു. തുടർന്ന് വയോജനങ്ങളുടെ കലാമേളയും നടന്നു.