തിരുവനന്തപുരം: വന്ധ്യതാചികിത്സാ ക്ലിനിക്കുകളുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഇന്നലെ കൂടിയ ഉന്നതതല യോഗത്തിൽ മന്ത്രി വീണാജോർജ് നിർദ്ദേശിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂർ ഇ.കെ. നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാചികിത്സ ക്ലിനിക്കുകളുള്ളത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വന്ധ്യതാചികിത്സാ ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കി വിപുലീകരിക്കുമെന്നും കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലെ വന്ധ്യതാചികിത്സാ ക്ലിനിക്കുകളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.