ചിറയിൻകീഴ്: വിജയവാഡയിൽ ഒക്ടോബർ 14 മുതൽ 18 വരെ നടക്കുന്ന സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സമ്മേളനം ഇന്ന് മുതൽ 19 വരെ നടക്കും.സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പതാക ബാനർ കൊടിമര ജാഥകൾ മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ ഇന്ന് സമ്മേളന നഗരിയായ വലിയകടയിൽ എത്തിച്ചേരും.വൈകിട്ട് 3ന് നിലയ്ക്കാമുക്ക് കടയ്ക്കാവൂർ ശിവദാസൻ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പതാകജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്യും.ക്യാപ്റ്റൻ കവിത സന്തോഷ്,ഡയറക്ടർ അഡ്വ.വി.അജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡി.ടൈറ്റസ് പതാക ഏറ്റുവാങ്ങും.വൈകിട്ട് 4ന് മേനംകുളം കെ.പി ദാമോദരൻ നായർ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ബാനർ ജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്യും.ക്യാപ്റ്റൻ തോന്നയ്ക്കൽ രാജേന്ദ്രൻ, ഡയറക്ടർ സോജൻ റോബർട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.അനിൽ ബാനർ ഏറ്റുവാങ്ങും. വൈകിട്ട് 4ന് വാളക്കാട് ശശി സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ക്യാപ്റ്റൻ കോരാണി വിജു,ഡയറക്ടർ അഡ്വ.ഡി.അനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൽ. സ്കന്ദകുമാർ കൊടിമരം ഏറ്റുവാങ്ങും.വൈകിട്ട് 5.30ന് വലിയകട ജംഗ്ഷനിൽ നടക്കുന്ന പതാക ബാനർ കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.18ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മന്ത്രി അഡ്വ. ജി.ആർ അനിൽ,ദേശീയ കൗൺസിൽ അംഗം എൻ.രാജൻ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.പി ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, മനോജ്.ബി.ഇടമന,ഇന്ദിര രവീന്ദ്രൻ,പി.എസ് ഷൗക്കത്ത്,പി.കെ രാജു,കള്ളിക്കാട് ചന്ദ്രൻ,വെങ്ങാനൂർ ബ്രൈറ്റ്,കെ.എസ് മധുസൂദനൻ നായർ എന്നിവർ പങ്കെടുക്കും.