തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവിൽ പഞ്ചലോഹ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമ്മം നടന്നു. രണ്ടടി വീതിയും അഞ്ചടി ഉയരവുമുള്ള ശ്രീകോവിലിന്റെ വാതിലിലൂടെ ആറരയടി ഉയരവും നാലടി വീതിയും 1380 കിലോ ഭാരവുമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചു. അതിരാവിലെ ചടങ്ങുകൾ തുടങ്ങിയെങ്കിലും പത്തു മണിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി പ്രതിഷ്ഠ നടത്തിയത്.തഞ്ചാവൂരിൽ നിന്ന് മഹാകാളികായാഗത്തിന്റെ യാഗശാലയിലേക്ക് ക്രെയിനിന്റെ സഹായത്താൽ കൊണ്ടുവന്ന പഞ്ചലോഹ വിഗ്രഹം ശ്രീകോവിലിലെ മൂലവിഗ്രഹത്തിന് ഒരു ഇളക്കവും തട്ടാതെ പ്രതിഷ്ഠിക്കുകയായിരുന്നു.