
തിരുവനന്തപുരം: സർക്കാർ ചിൽഡ്രൻസ് ഹോമുകളിലും ഒബ്സർവേഷൻ ഹോമുകളിലും എസ്.എസ്.എൽ.സിക്ക് നൂറുമേനി വിജയം. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഹോമും പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമും സന്ദർശിച്ച് മന്ത്രി വീണാജോർജ് കുട്ടികളുമായി സന്തോഷം പങ്കിട്ടു.
15 ചിൽഡ്രൻസ് ഹോമുകളിലും 2 ഒബ്സർവേഷൻ ഹോമുകളിലുമായി പരീക്ഷയെഴുതിയ 101 കുട്ടികളെയും വിജയത്തിലേക്ക് നയിച്ച ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
ചിൽഡ്രസ് ഹോമുകളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം ട്യൂഷനും എജ്യൂകേറ്ററുടെ സേവനവും കലാഭിരുചി പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.