
വിഴിഞ്ഞം: വീടുകയറി ആക്രമിച്ച് വൃദ്ധയുടെ മൊബൈൽ ഫോണും പണവും കവർന്നു. വിഴിഞ്ഞം പഴയപാലത്തിന് സമീപം ഊട്ടുകാല പറമ്പിൽ സുഭാഷിണി (78) യെ ആക്രമിച്ചാണ് 3000 രൂപയും ഫോണും കവർന്നത്. 15ന് രാത്രി 10 ഓടെ ആയിരുന്നു സംഭവം. സഹോദരിയുമായി ഫോണിൽ സംസാരിച്ചിരിക്കവെ എത്തിയ യുവാവാണ് വൃദ്ധയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ വൃദ്ധ ബോധരഹിതയായി വീണു. ബോധം വീണ്ടുകിട്ടിയ ശേഷമാണ് ബന്ധുക്കൾ വിവരമറിയുന്നത്. മുഖത്തും നെഞ്ചിലും മർദ്ദനമേറ്റു. മുഖം നീരുവന്ന് വീർത്ത നിലയിലാണ്. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.