
നെടുമങ്ങാട്: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം പുറത്തുവന്നതിൽ നെടുമങ്ങാട് താലൂക്കിലെ വിദ്യാലയങ്ങൾ മികച്ച വിജയം നേടി.ആനാട് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം നേടി. അരുവിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 178 പേർ പരീക്ഷ എഴുതിയതിൽ 178 പേരും വിജയിച്ചു.11 കുട്ടികൾ ഫുൾ എ പ്ലസ് നേടി നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 336 കുട്ടികൾ പരീക്ഷ എഴുതി 334 പേർ വിജയിച്ചു.49 പേർ ഫുൾ എ പ്ലസ് നേടി. കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 96 പേർ പരീക്ഷ എഴുതിയപ്പോൾ 94 പേർ വിജയിച്ചു.അഞ്ച് പേർ ഫുൾ എ പ്ലസ് നേടി.ദർശന ഹയർ സെക്കൻഡറി സ്കൂളിൽ 100 ശതമാനം വിജയം. 32 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി,പുവത്തൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 53 പേർ എഴുതിയതിൽ 52 പേർ വിജയിച്ചു.മൂന്ന് പേർക്ക് ഫുൾ എ പ്ലസ് നേടി.കരകുളം വി ആൻഡ് എച്ച് എസ് സ്കൂളിന് 100 ശതമാനം വിജയം .