തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് നാളെ വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽകുമാർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി,ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.കെ.പി.ഹരിദാസ്,വൈസ് ചെയർമാൻ ഡോ.ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുക്കും.ഉദ്ഘാടനത്തിനു ശേഷം സിനിമാസീരിയൽ താരങ്ങളുടെ ടീമും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും. മാദ്ധ്യമ സ്ഥാപനങ്ങളുടെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 31ന് സമാപിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, എച്ച്.ഹണി, സംഘാടക സമിതി ചെയർമാൻ എം. പ്രേംകുമാർ, കൺവീനർ സജിത് ഗോപാൽ എന്നിവർ അറിയിച്ചു.