കോവളം : മണക്കാട് കാർത്തിക തിരുനാൾ ഗവ.ഗേൾസ് വി. ആൻഡ് എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ഗവേഷകൻ ഡോ.സുനിൽകുമാർ വിദ്ധ്യാർത്ഥി പ്രതിനിധിക്ക് പത്രം നൽകി നിർവ്വഹിക്കും. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ അദ്ധ്യഷനായിരിക്കും. വാർഡ് കൗൺസിലർ വിജയകുമാർ, സ്കൂൾ എച്ച്.എം പി.ജെ. ജോസ്, സ്റ്റാഫ് സെക്രട്ടറി ലിജോ ജി.എൽ, കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ, സെയിൽസ് എക്സിക്യൂട്ടീവ് ശ്രീജിത്ത് വി.എം, എ. സതികുമാർ,ടി.സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പൂങ്കുളം ഗവ.എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ. ബൈജു ശശിധരൻ (അസോ. പ്രൊഫ. കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം) ഡോ.സുനിൽകുമാർ (ഗവേഷകൻ) എന്നിവർ ചേർന്നാണ് സ്കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.