
മലയിൻകീഴ് : പതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകൻ വിളപ്പിൽശാല പുളിയറക്കോണം ആലംകോട് വിജിതാഭവനിൽ വിജിനെ (25) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു.ഇക്കഴിഞ്ഞ 14 ന് രാത്രിയിലാണ് സംഭവം. നെഞ്ചിലും വയറ്റിലും വെട്ടേറ്റ വിജയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്ക് അടിമയായ വിജിൻ പിതാവിനോട് ബീഡി വാങ്ങാൻ രൂപചോദിച്ചത് നൽകാത്തതാണ് ആക്രമണത്തിന് കാരണമെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു. വിജയനെ ആക്രമിക്കുന്നതുകണ്ട വിജിന്റെ മാതാവ് തടയാനെത്തിയപ്പോൾ അവരെയും ആക്രമിച്ചു.വിളപ്പിൽശാല സി.ഐ.എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡുചെയ്തു.