alvin

കഴക്കൂട്ടം: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് കാണാതായി. ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ആൽഫയിൽ റിട്ട. ട്രഷറി ഓഫീസർ അലൻ എസ്. പെരേരയുടെയും മലപ്പുറം താനൂർ എച്ച്.എസ്.എസ്.ടി അദ്ധ്യാപിക റീനാ ഡിക്രൂസിന്റെയും മകൻ ആൽവിനെയാണ് (23) കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് മൂന്നുപേരടങ്ങുന്ന സുഹൃത്തുക്കളുമായി ആൽവിൻ തുമ്പ സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് എത്തിയത്. കോസ്റ്റൽ പൊലീസും നാട്ടുകാരും സന്ധ്യ വരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ബിരുദപഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കവെയാണ് അപകടം. സഹോദരൻ: അശ്വിൻ.