governor

തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കൾക്ക് വിദേശത്തും സ്വദേശത്തും ജോലിയും വരുമാനമാർഗങ്ങളും കണ്ടെത്താൻ പ്രവാസി സമൂഹത്തിന്റെ അറിവും പരിചയവും വഴികാട്ടിയാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മൂന്നാമത് ലോക കേരളസഭയ്ക്ക് തുടക്കംകുറിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ലോക കേരള സഭയുടെ ആശയവും സങ്കല്പവും ലക്ഷ്യവും പൂർണ വിജയമായിരുന്നു. ഒാരോ സഭ കഴിയുമ്പോഴും കേരളം ഇ-ഗവേണൻസിലും ഡെലിവറി മാനേജ്മെന്റിലും സുസ്ഥിരവികസന സൂചികയിലും രാജ്യത്ത് ഒന്നാമത് എത്തുന്ന നേട്ടങ്ങൾ നിരത്താൻ കഴിയുന്നത് ആഹ്ളാദകരമാണ്. യുക്രെയിൻ യുദ്ധകാലത്ത് ഇന്ത്യ സർക്കാരും കേരളവും നടത്തിയ ശ്രമങ്ങൾക്ക് ഒപ്പം നിന്ന പ്രവാസി സമൂഹം അവിടെ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടുവരാൻ നൽകിയ സഹായം മഹത്തരമാണ്.

വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ സംസ്കാരം. അതിന്റെ അർത്ഥം ലോകം മുഴുവൻ ഒരു കുടുംബമെന്നാണ്. എല്ലാ മതങ്ങളുടേയും ആചാര, ആരാധനാരീതികളെ ബഹുമാനിക്കുന്നുവെന്നാണ്. ഏതെങ്കിലും വ്യക്തി വിചാരിച്ചാൽ ഇല്ലാതാക്കാനാകുന്നതല്ല ആ സംസ്കാരമെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പേരെടുത്ത് പറയാതെ ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 35ശതമാനവും പ്രവാസികളുടെ സംഭാവനയാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ലോക കേരളസഭ പരാജയമാണെന്ന മട്ടിലുള്ള വിമർശനങ്ങളിൽ നിന്ന് പിൻമാറണം. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശാരീരിക ക്ഷീണം കാരണം എത്തിയില്ല.

പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവിപിള്ള, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്,എ.എ.റഹിം, മേയർ ആര്യ രാജേന്ദ്രൻ,​ വി.കെ.പ്രശാന്ത് എം.എൽ.എ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഡോ.എം.അനിരുദ്ധൻ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, നോർക്ക സെക്രട്ടറി സുമൻബില്ല തുടങ്ങിയവർ പങ്കെടുത്തു. ജി.എസ്.പ്രദീപും മേതിൽദേവികയും ചേർന്ന് അവതരിപ്പിച്ച 'ഇന്ദ്രധനുസ്' എന്ന പരിപാടിയും അരങ്ങേറി.

ലോ​ക​ ​കേ​ര​ള​സ​ഭ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ
ദീ​ർ​ഘ​ദൃ​ഷ്‌​ടി​:​ ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പൻ

​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദീ​ർ​ഘ​ദൃ​ഷ്‌​ടി​യോ​ടെ​യു​ള്ള​ ​വീ​ക്ഷ​ണ​മാ​ണ് ​ലോ​ക​ ​കേ​ര​ള​സ​ഭ​യെ​ന്ന് ​വ്യ​വ​സാ​യി​യും​ ​നോ​ർ​ക്ക​ ​ഡ​യ​റ​ക്‌​ട​റു​മാ​യ​ ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പ​ൻ​ ​പ​റ​ഞ്ഞു.​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ലോ​ക​ ​കേ​ര​ള​സ​ഭ​യെ​ന്ന് ​പ​റ​യു​ന്ന​ത് ​ആ​ലോ​ചി​ക്കാ​ൻ​ ​പോ​ലും​ ​പ​റ്റാ​ത്ത​ ​കാ​ര്യ​മാ​ണ്.​ ​ഗ​ൾ​ഫി​ന് ​പു​റ​മെ​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്ര​വാ​സി​ക​ളേ​യും​ ​കേ​ര​ളം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ആ​സാ​ദ് ​മൂ​പ്പ​ൻ​ ​പ​റ​ഞ്ഞു.

മി​ക​ച്ച​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​ർ​:​ ​ര​വി​പി​ളള

​പ്ര​വാ​സി​ക​ൾ​ക്ക് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​രാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റേ​തെ​ന്ന് ​നോ​ർ​ക്ക​ ​ഡ​യ​റ​ക്‌​ട​റും​ ​വ്യ​വ​സാ​യി​യു​മാ​യ​ ​ര​വി​പി​ള​ള​ ​പ​റ​ഞ്ഞു.​ ​മൂ​ന്നാം​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ൽ​ ​പ്ര​വാ​സി​ക​ളു​ടെ​ ​പ​ങ്ക് ​വ​ലു​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.