covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3162 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ- 949, തിരുവനന്തപുരം 555, കോട്ടയം 356,കോഴിക്കോട് 293. 12മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ല.