വർക്കല:ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര ഉത്സവം ഇന്ന് സമാപിക്കും.രാവിലെ 6.45ന് വിശേഷാൽ അഭിഷേകങ്ങൾ തുടർന്ന് മണ്ഡപത്തിൽ നിന്നും തിരിച്ചെഴുന്നളളിക്കൽ, 11ന് അന്നദാനം,ഒട്ടൻതുളളൽ, ഉച്ചയ്ക്ക് 2.30 മുതൽ ഘോഷയാത്ര,ഉടവാൾ എഴുന്നളളിപ്പ്, 7.10ന് ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ സേവ,വിളക്ക്,9 മുതൽ നാദസ്വരം,ചെണ്ടമേളം,പഞ്ചവാദ്യം,10.45ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്,11ന് ദേശിങ്ങനാട് അമൃത ക്രിയേഷൻസ് അവതരിപ്പിക്കുന്ന ശ്രീദുദ്രകാളീശ്വരി ഡിജിറ്റൽ ഡ്രാമാവിഷൻ.