വിതുര:കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട്,പനയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട്ട് പ്രകടനം നടത്തുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.ഡി.സി.സി സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,കെ.ഉവൈസ്ഖാൻ,കെ.എൻ.അൻസർ,തൊളിക്കോട് ഷംനാദ്, തോട്ടുമുക്ക് സലീം,ഷെമിഷംനാദ്, എസ്.എസ്.ഫർസാന,തൊളിക്കോട് ഷാൻ,ചെറുവക്കോണംസത്യൻ,പി.എസ്.അനിൽകുമാർ,സത്താർ,എസ്.അജികുമാർ,ചെറുവക്കോണംസുകുമാരൻ, രഘുനാഥൻആശാരി,ആർ.സുവർണകുമാർ,അഖിൽവിതുര, നട്ടുവാൻകാവ് വിജയൻ,രമേശൻ,വിജയരാജ് എന്നിവർ നേതൃത്വം നൽകി.