വിതുര:നെടുമങ്ങാട് താലൂക്ക് ലൈബ്രറികൗൺസിലിന്റെ വായനാപക്ഷാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം 19ന് രാവിലെ 10ന് വിതുര ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനിഗ്രന്ഥശാലയിൽ നടക്കും.ലൈബ്രറികൗൺസിൽതാലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറമോഹനന്റെ അദ്ധ്യക്ഷതയിൽ ജില്ലാസെക്രട്ടറി പേരയംശശി ഉദ്ഘാടനം ചെയ്യും. എ.എം.റൈസ് പി.എൻ.പണിക്കർഅനുസമരണം നടത്തും.താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,കെ.മുരുകൻ,എസ്.ബിനു,രാഹുൽ,സ്വദേശാഭിമാനി ഗ്രന്ഥശാലാ സെക്രട്ടറി ഡോ..കെ.ഷിബു,പ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ എന്നിവർ പങ്കെടുക്കും.